കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍, പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. കേസിലെ മൂന്നാം പ്രതിയായ സുജിത് നാരായണന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വലിയതുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. മൂന്നാം പ്രതിയായ സുജിത് നാരായണന്‍ ഇപ്പോഴും ഒളിവിലാണ്.
അതേസമയം, പ്രതികൾ വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചത് ഗൂഢാലോചന നടത്തിയ ശേഷമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മൂന്ന് പ്രതികളും നേരെത്തെ പദ്ധതിയിട്ടിരുന്നു. വിമാനം ഇറങ്ങുന്നതിനു മുമ്പ് തന്നെ മൂന്ന് പേരും നിന്നെ വെച്ചേക്കില്ലെന്ന് ആക്രോശിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.
അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ ട്രെയിനുകള്‍ കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത്
ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്നും ഡി.ജി.പി പറഞ്ഞു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. പ്രതികളുടെ ആക്രമണത്തില്‍ സുരക്ഷ ജീവനക്കാരന് പരിക്കേറ്റതായും ഡി.ജി.പി കോടതിയെ അറിയിച്ചു.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള, മുഖ്യമന്ത്രിയുടെ വിമാന യാത്രയ്ക്കിടയിലായിരുന്നു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ്. അനില്‍കുമാറിന്റെ പരാതിയിലായിരുന്നു കേസെടുത്തത്. സംഭവത്തിൽ, പത്തിലേറെ സാക്ഷി മൊഴികളും കേസിന് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments