മലപ്പുറം: സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിനെപ്പറ്റി വിശദീകരണവുമായി സമൂഹിക പ്രവർത്തകനും, തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. ഒരു കുട്ടിയുടെ ചികിൽസയ്ക്ക് സഹായം തേടി വീഡിയോ ചെയ്യണമെങ്കിൽ രണ്ട് ലക്ഷം രൂപ അഡ്വാൻസും ഒപ്പം ഹോട്ടലിൽ മുറിയും ആവശ്യമായ ഭക്ഷണവും വേണമെന്ന് ഫിറോസിന്റെ ആളുകൾ ആവശ്യപ്പെട്ടു എന്നാണ് കുട്ടിയുടെ അൽവാസി എന്ന് പരിചയപ്പെടുത്തുന്ന ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, ഓഡിയോ വ്യാജമാണെന്നും അങ്ങനെ താനോ തന്റെ ആളുകളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കുന്നു. ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നവരെ കെട്ടിയിട്ട് തല്ലുകയാണ് വേണ്ടതെന്നും ഫിറോസ് പറഞ്ഞു. ഒരു രോഗിയുടെ കയ്യിൽ നിന്നും താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കയ്യിൽ ഉള്ളത് കൂടി അങ്ങോട്ട് കൊടുക്കുകയാണ് ചെയ്യാറുള്ളതെന്നും ഫിറോസ് വിശദീകരിച്ചു.
Post Your Comments