ThiruvananthapuramLatest NewsKeralaNattuvarthaNews

എതിരാളികള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ സ്ത്രീകളെ മറയാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം തെറ്റായ നടപടി: ഗണേഷ് കുമാര്‍

തിരുവനന്തപുരം: എതിരാളികള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ സ്ത്രീകളെ മറയാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ദേശീയ പാത ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജ് മദ്യപിച്ചെന്ന ആരോപണം പൊളിഞ്ഞതോടെയാണ് സ്ത്രീകളെ ആക്രമിച്ചെന്ന് പറഞ്ഞതെന്നും ഇത് ലജ്ജാകരമായ നടപടിയാണെന്നും കോണ്‍ഗ്രസ് മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ കേസുണ്ടാക്കുന്നത് കോൺഗ്രസിന്റെ പതിവ് പരിപാടിയാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

‘ജോജു മദ്യപിച്ചെന്ന കോണ്‍ഗ്രസ് ആരോപണം പൊളിഞ്ഞതോടെ, സ്ത്രീകളെ ആക്രമിച്ചെന്ന് പറഞ്ഞു. ജോജു സ്ത്രീകളെ ആക്രമിച്ചിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അത് പകര്‍ത്തുമായിരുന്നു. എന്നാല്‍ കൗണ്ടര്‍ പരാതി കൊടുക്കാന്‍ സ്ത്രീകളെ മറയാക്കുന്നത് ശരിയായ നടപടിയല്ല. ഇത് ലജ്ജാകരമായ നടപടിയാണെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. സ്ത്രീകള്‍ അവരുടെ മാന്യതയോടെ സമരത്തിന് വരുന്നു. പണ്ട് നടന്ന സമരങ്ങളില്‍ ഗാന്ധിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും സ്ത്രീകളെ ഒന്നിനും മറയാക്കിയിട്ടില്ല. ജോജുവിന്റെ നിലപാടിന് സ്വീകാര്യത വന്നപ്പോള്‍ സ്ത്രീകളെ ആക്രമിച്ചെന്ന കള്ളക്കേസുണ്ടാക്കാനാണ് ശ്രമിക്കുന്നത്’. ഗണേഷ് കുമാർ വ്യക്തമാക്കി.

മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ: സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതി മാറ്റണമെന്ന് ഒമർ ലുലു

‘ഇതൊരു പതിവ് പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ചവറയില്‍ എന്നെ ആക്രമിക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസ് തന്നെ ഷൂട്ട് ചെയ്ത വീഡിയോയില്‍ രണ്ടു സ്ത്രീകളുടെ ശബ്ദം കേള്‍ക്കാം. എന്താണ് ലക്ഷ്യം. കാറില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിയാല്‍ അവരെ ഞാന്‍ കടന്നു പിടിച്ചെന്ന് വരുത്തി തീര്‍ത്തി കള്ളക്കേസുണ്ടാക്കാന്‍ അവരെ കൊണ്ടുവന്നിരിക്കുകയാണ്. പ്രത്യേകിച്ച് ഇത്രയും അക്രമസംഭവങ്ങള്‍ക്ക് പോകുന്നവര്‍ സ്ത്രീകളെ വിളിച്ചുകൊണ്ട് പോകരുത്.’ ഗണേഷ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button