വെള്ളിയാഴ്ച നോയിഡ സെക്ടര്‍ 12ലാണ് സംഭവം അരങ്ങേരുന്നത്.
നോയിഡയില്‍ പെട്രോള്‍ പമ്ബ് ജീവനക്കാരിയായ യുവതി. ജോലി സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ സൈക്കിളിലെത്തിയ 40 വയസ് പ്രായം തോന്നിക്കുന്നയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചശേഷം കടന്നുകളയുകയായിരുന്നു.
ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുകളഞ്ഞയാളെ ഓടിച്ചിട്ട് പിടിച്ചശേഷം യുവതി കൈകാര്യം ചെയ്തു.
സംഭവത്തെ കുറിച്ച് യുവതിയുടെ മൊഴി ഇങ്ങനെയായിരുന്നു.
‘വഴിനീളെ അവന് എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ഞാന്‍ റോഡ് മുറിച്ചുകടക്കാനായി ശ്രമിച്ചപ്പോള്‍ ഒരു കാര്‍ സമീപത്തുകൂടി പോയി. സുരക്ഷിതമായി മാറിയപ്പോള്‍ പിറകിലൂടെ വന്ന് അയാള്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ശേഷം അയാള്‍ സൈക്കിളുമായി കടന്നുകളഞ്ഞു. ഒാടിച്ചിട്ട് പിടിച്ചശേഷം ഇയാളെ യുവതി മര്‍ദ്ദിച്ചു. ചിലര്‍ ഇെതല്ലാം കണ്ടുനില്ക്കുന്നുണ്ടെങ്കിലും ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
Post Your Comments