![](/wp-content/uploads/2021/03/congress-3.jpg)
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ സീറ്റ് തർക്കങ്ങളും തല ഉയർത്തിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അടി തീരുന്നില്ല. കൊല്ലം, തൃശൂർ എന്നിവിടങ്ങൾക്ക് പിന്നാലെ വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസില്‍ പ്രതിഷേധം. കെപി അനില്‍കുമാറിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്ത്.
മണ്ഡലത്തെ നേതാക്കള്‍ വഴിയമ്പലമാക്കിയെന്ന് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നല്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മണ്ഡലത്തിലെ ഡിസിസി അംഗങ്ങളും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് അംഗങ്ങളും മഹിളാ കോണ്‍ഗ്രസ് നേതാക്കളും ഭീഷണി ഉയർത്തി.
Post Your Comments