ന്യൂഡൽഹി : 2021 ൽ ലോകത്തിലെ അതിസമ്പന്നൻ ഗൗതം അദാനിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് വന്നതിനു പിന്നാലെ അദാനി സമ്പന്നനാകാൻ കാരണം എന്താണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
Read Also : ഈ മന്ത്രത്തിനു മുന്നില്‍ കണ്ടക ശനി വരെ മാറിനില്‍ക്കും
‘2020ൽ നിങ്ങളുടെ സമ്പത്ത് എത്രത്തോളം വർധിച്ചു? പൂജ്യം. എന്നാൽ, അദ്ദേഹം (അദാനി) 12 ലക്ഷം കോടി രൂപ സമ്പാദിക്കുകയും സമ്പത്ത് 50 ശതമാനം വർധിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അതിജീവിക്കാൻ പാടുപെടുകയായിരുന്നു. എന്തുകൊണ്ടാണിതെന്ന് പറയാമോ?’ – ഇത്തരത്തിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
16.2 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 50 ബില്യൺ യുഎസ് ഡോളറിലേക്കാണ് അദാനി ഈ വർഷം എത്തിയതെന്ന് ബ്ലൂംബെർഗിന്റെ കണക്കുകൾ പറയുന്നു. ഇതോടെ 2021 ലെ ലോകത്തിലെ അതിസമ്പന്നായി അദാനി മാറി. മുൻപ് പല തവണയും അദാനിയെ സഹായിക്കുന്നത് കേന്ദ്രസർക്കാരാണെന്ന വാദം രാഹുൽ ഉന്നയിച്ചിട്ടുണ്ട് .
എന്നാൽ 2011 ൽ യുപി എ സർക്കാർ ഭരിക്കുമ്പോഴും അദാനി ലോക സമ്പന്നരിൽ മുന്നിൽ തന്നെയായിരുന്നുവെന്നാണ് തെളിവുകൾ . 2007 ൽ ഫോബ്‌സ് പുറത്തിറക്കിയ 40 ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ 13-)0 സ്ഥാനമായിരുന്നു ഗൗതം അദാനിക്ക് . 2011 ആയപ്പോഴേക്കും 8.2 ബില്യൺ ഡോളർ ആസ്തിയുമായി അദ്ദേഹത്തിന്റെ റാങ്ക് ഏഴാം സ്ഥാനത്തെത്തി.
Post Your Comments