Latest NewsNewsInternational

അദാനിയുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍; ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചു പൂട്ടുന്നു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വിവാദപരമായ ആരോപണങ്ങള്‍ അഴിച്ചുവിട്ട ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2017ലാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. 2020ല്‍ നിക്കോള എന്ന വാഹനകമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സ്‌ഫോടനാത്മകമായ റിപ്പോര്‍ട്ടാണ് കമ്പനിക്ക് ശ്രദ്ധ നല്‍കിയത്. കമ്പനിയുടെ ട്രക്കിന്റെ പ്രവര്‍ത്തന ശേഷി വ്യാജമാണെന്നായിരുന്ന വിവരം പുറത്തുവിട്ടത്. അദാനി എന്റര്‍പ്രൈസിന്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗിന് അമേരിക്കക്ക് പുറത്ത് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. അദാനിയും ഹിന്‍ഡന്‍ബര്‍ഗും തമ്മിലുള്ള പോര് ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചിരുന്നു.

Read Also: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാര്‍ത്ഥ പ്രയോഗം:റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാറിനെതിരെ പോക്സോ കേസ്

എന്നാല്‍ ഇത്തരത്തിലുള്ള പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത് വലിയ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘമായ ഒരു കത്തും നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി വ്യക്തമാക്കിയിട്ടില്ല. ഈ അടുത്ത ദിവസം കാര്‍വാന എന്ന അമേരിക്കന്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അതിനിടെ ആരും പ്രതീക്ഷിക്കാത്ത തീരുമാനമാണ് സ്ഥാപകന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button