തിരുവനന്തപുരം: ഒരു തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിനത്തിലെന്ന പോലെ ആകാംക്ഷയുടെ മുൾമുനയിലാണ് നേമം. യുഡിഎഫ്, ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിൽ കണ്ണൂം കാതു കൂർപ്പിച്ചിരിക്കുന്നത് നേമത്തുള്ളവർ മാത്രമല്ല, കേരളമാകെയാണ്. എൽഡിഎഫിനായി വി.ശിവൻകുട്ടി സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ കളത്തിലിറങ്ങിയിരുന്നു. ഏറെനാളായി നേമം നാടാക്കി മാറ്റിയ കുമ്മനം രാജശേഖരൻ തന്നെ ബിജെപി സ്ഥാനാർഥിയാവുകയും യുഡിഎഫ് തുറുപ്പു ചീട്ടായി കെ മുരളീധരനെ കളത്തിലിറക്കുകയും ചെയ്തു. എന്നാൽ കാവിക്കോട്ട ഇനിയുള്ള കാലം ബിജെപിയുടെ കൈകളിൽ ഭദ്രമോ?
നേമത്ത് പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി നേതാവും നേമം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ രംഗത്ത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയെ അനുകൂലിച്ചു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകന്മാർ ഇനി കളത്തിലേക്ക്
സംസ്ഥാനത്ത് ബിജെപി വൻ വിജയം നേടുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. നേമത്ത് ജനം താമരയെ കൈവിടില്ല. നേമത്ത് ഇനിയും താമര വിരിയും. എതിരാളികൾക്ക് പരാജയ ഭീതിയാണ്. മുരളീധരൻ വടകര എം പി സ്ഥാനം രാജി വെച്ചിട്ട് മത്സരിക്കാന്‍ വരട്ടെ. ഭീരുത്വം എന്തിനാണെന്നും കുമ്മനം ചോദിച്ചു. നേമം കേരളത്തിന്റെ ഗുജറാത്ത് എന്ന പറഞ്ഞത് വികസന അർത്ഥത്തിലാണെന്നും വികസനത്തിൽ ഗുജറത്തുമായി താരതമ്യം ചെയ്യട്ടെ എന്നും കുമ്മനം പ്രതികരിച്ചു.
Post Your Comments