CricketLatest NewsIndiaNewsSports

തല മൊട്ടയടിച്ച് യോഗിയുടെ വേഷത്തിൽ ശാന്തനായി ധോണി; അമ്പരന്ന് ആരാധകർ

തല മൊട്ടയടിച്ച് യോഗിയുടെ വേഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയുടെ ചിത്രമാണ് ട്വിറ്റർ അടക്കമുള്ള സോഷ്യല്‍ മീഡിയകളിൽ വൈറലാകുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ച വീഡിയോയിലാണ് സന്ന്യാസി വേഷത്തിൽ ധോണി പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

ധോണിയുടെ മേക്കോവറിന് പിന്നിലെ കാരണം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഐ.പി.എല്‍ പരസ്യത്തിന്റെ ഭാഗമായാണ് പുതിയ ലുക്ക് എന്നാണ് സൂചന. യോഗിയുടെ വേഷത്തില്‍ ശാന്തനായിരിക്കുന്ന ധോണിയുടെ മുഖത്തിന് എന്തൊരു തേജസ് ആണെന്നായിരുന്നു ഒരു ആരാധകൻ്റെ കമൻ്റ്.

 

View this post on Instagram

 

A post shared by Star Sports India (@starsportsindia)

ഏപ്രില്‍ ഒമ്പതിനാണ് ഐ.പി.എല്ലിന് തുടക്കമാകുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button