സുരക്ഷിത കേന്ദ്രമായ പുതുപ്പള്ളി വിട്ടു മറ്റൊരു മണ്ഡലത്തിൽ സ്ഥാനാർഥിയാകാനില്ലെന്ന് ഉമ്മന്‍ ചാണ്ടിയും, പെറ്റമ്മയെപ്പോലെയുള്ള ഹരിപ്പാട്ടു തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തലയും ഉറപ്പിച്ചുപറഞ്ഞ സാഹചര്യത്തിൽ നേമത്തെ ‘കരുത്തനായ സ്ഥാനാര്‍ഥി’ ആരെന്ന ചര്‍ച്ച കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ സജീവമായി. നേമത്ത് ഇത്തവണ പ്രശസ്തനും പൊതു സമ്മതുമായ സ്ഥാനാര്‍ഥിയാവുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
നേമത്തെ ‘കരുത്തൻ’ ഉമ്മന്‍ ചാണ്ടിയായിരിക്കും യു.ഡി.എഫ് സ്ഥാനാർഥി എന്ന സൂചനയാണ് രണ്ടു ദിവസമായി കോണ്‍ഗ്രസ് അണിയറയിൽ നിന്നില്ല വിവരം. എന്നാല്‍ ഇക്കാര്യം ഉമ്മന്‍ ചാണ്ടി തന്നെ നിഷേധിച്ചിരിക്കുകയാണ്. പുതുപ്പള്ളി വിട്ടുപോവുന്ന പ്രശ്‌നമില്ലെന്നാണ് ഉമ്മന്‍ ചാണ്ടിനേതൃത്വത്തെ അറിയിച്ചത്.
അതേസമയം, ഉമ്മന്‍ ചാണ്ടി അല്ലെങ്കില്‍ ചെന്നിത്തല എന്നതായിരുന്നു ആദ്യഘട്ടത്തില്‍ നേമത്തെ സ്ഥാനാർഥികൾ എന്ന പേരിൽ ഉയർന്നുവന്ന പേരുകൾ. എന്നാല്‍ താന്‍ ഹരിപ്പാട്ടു തന്നെയായിരിക്കുമെന്ന് ചെന്നിത്തലയും സ്ഥിരീകരിച്ചു. അപ്പോള്‍ നേമം തിരിച്ചുപിടിക്കുന്ന പൊതു സമ്മതനായ കരുത്തൻ ആരെന്നാണ് പ്രവർത്തകരുടെ ചോദ്യം.
ശശി തരൂര്‍ സ്ഥാനാര്‍ഥിയാവണമെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചെന്നാണ് ലഭ്യമായ വിവരം. എന്നാല്‍, തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റുന്നതിനോട് സംസ്ഥാത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോജിപ്പില്ല.
എം.പിമാര്‍ നിയമസഭയിലേക്കു മത്സരിക്കേണ്ടെന്നാണ് കെ. മുരളീധരന്റെ നിലപാട്. എന്നാൽ, ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ നേമം തിരിച്ചുപിടിക്കുന്നതിന് സ്ഥാനാർത്ഥിയാകാൻ സന്നദ്ധനാണെന്ന് കെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ മുരളീധരന്‍ നേമത്തു സ്ഥാനാര്‍ഥിയാവാൻ സാധ്യതയുണ്ട്. നേമത്തെ പ്രശസ്തന്‍ ആരെന്നറിയാന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ കാക്കുക തന്നെ വേണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
Post Your Comments