Latest NewsUAEGulf

സാമൂഹത്തിലെ തെറ്റുകള്‍ നിഷ്പക്ഷമായി ചൂണ്ടിക്കാണിക്കുകയെന്ന എഴുത്തുകാരുടെ ധര്‍മ്മം അവര്‍ മറന്നുപോയതായി കനിമൊഴി

ഷാര്‍ജ: സമൂഹത്തില്‍ നടമാടുന്ന തെറ്റായ ചെയ്തികള്‍ക്കെതിരെ ശക്തമായ അക്ഷരങ്ങളുടെ ഭാഷയില്‍ പ്രതികരിക്കേണ്ടവരാണ് എഴുത്തുകാരെന്നും പക്ഷേ എഴുത്തുകാര്‍ ആ ഒരു കാര്യം മറന്നുപോയതായും ഡിഎംകെ നേതാവും കവയിത്രിയുമായ കനിമൊഴി. മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ സമകാലിക ഇന്ത്യയുടെ സംസ്കാരത്തിലെ രാഷ്ട്രീയം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. നവോത്ഥാനനായകരായ പെരിയോറും മറ്റ് നവോത്ഥാനനായകരും സമൂഹത്തില്‍ മാറ്റിയെടുത്ത പല പരിവര്‍ത്തനങ്ങളും വീണ്ടും അതിര് ലംഘിക്കപ്പെടുകയാണെന്നും അവര്‍ പൊരുതി മാറ്റം വരുത്തിയ സാമൂഹിക ദുരാചാരങ്ങള്‍ വീണ്ടും പത്തിവിടര്‍ത്തുകയാണെന്നും കനിമൊഴി പ്രഭാഷണത്തില്‍ പറഞ്ഞു.

ജാതിക്കും മതത്തിനും ഭാഷയ്ക്കും ലിംഗത്തിനും അതീതവും വിവേചനരഹിതവുമായ ഒരു സമൂഹത്തെയാണ് അവര്‍ വാര്‍ത്തെടുത്തത്. എന്നാല്‍ ആ മൂല്യങ്ങളെല്ലാം ഇന്ന് നമ്മില്‍ നിന്ന് വിട്ടകലുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ എല്ലാ തെറ്റായ കാര്യങ്ങള്‍ക്കെതിരേയും നിഷ്പക്ഷമായി ശക്തമായ ഭാഷയില്‍ എഴുത്തുകാര്‍ പ്രതികരിക്കണമെന്നും അതിനായി പുതിയ എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും പ്രവാസി സഹോദരങ്ങളും മുന്നിട്ട് വരണമെന്നും കനിമൊഴി പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button