Latest NewsKeralaNews

മലപ്പുറത്ത് 20 കോ​ടി​യു​മാ​യി മു​ങ്ങി​യ ദ​മ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി

നി​ക്ഷേ​പ​ക​രി​ല്‍ ചി​ല​ര്‍​ക്ക് ലാ​ഭ​വി​ഹി​തം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

എ​ട​വ​ണ്ണ​പ്പാ​റ: മലപ്പുറത്ത് 20 കോ​ടി​യു​മാ​യി മു​ങ്ങി​യ ദ​മ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി. ഓ​ഹ​രി നി​ക്ഷേ​പ​ത്തിന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തിയ ദ​മ്പ​തി​ക​ളാണ് വാ​ഴ​ക്കാ​ട് പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങിയത്. വ​ലി​യ​പ​റമ്പ് സ്വ​ദേ​ശി നാ​സ​ര്‍, ഭാ​ര്യ ആ​ക്കോ​ട് സ്വ​ദേ​ശി സാ​ജി​ത എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രെ മ​ല​പ്പു​റം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മുമ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. 2020 ആ​ഗ​സ്​​റ്റി​ലാ​ണ്​​ നി​ക്ഷേ​പ​ക​ര്‍ വാ​ഴ​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. 2013ല്‍ ​എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍ സ്ഥാ​പി​ച്ച ഇ​ന്ത്യ ഇ​ന്‍​ഫോ​ലൈ​ന്‍ ​ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റിന്റെ പേ​രി​ലാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

Read Also: ജെസ്‌ന തിരോധാനത്തിൽ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്; വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തി? തെളിവുകളുമായി സിബിഐ

നി​ക്ഷേ​പ​ക​രി​ല്‍ ചി​ല​ര്‍​ക്ക് ലാ​ഭ​വി​ഹി​തം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ ഓ​ഫി​സ്​ പൂ​ട്ടി മു​ങ്ങി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ നി​ര​വ​ധി​യാ​ളു​ക​ളി​ല്‍​നി​ന്നാ​യി ഇ​വ​ര്‍ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച്‌ വാ​ഴ​ക്കാ​ട് എ​സ്.​ഐ സു​ബീ​ഷ് മോന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ക്ഷേ​പ​ക​ര്‍ ആ​ക്​​ഷ​ന്‍ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച്‌ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ കീ​ഴ​ട​ങ്ങ​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button