കൊച്ചി : സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു തര്‍ക്കവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോജിച്ച് തീരുമാനമെടുത്ത് മുന്നോട്ടു പോകുകയാണെന്നും, സിപിഎമ്മിനകത്ത് ഉള്ള അത്രയും പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിനകത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് കൊണ്ട് പ്രഖ്യാപനം വൈകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സമയം ഇഷ്ടം പോലയുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഹരിപ്പാട് തനിക്ക് അമ്മയെപ്പോലെയാണെന്നും അവിടുത്തെ ജനങ്ങള്‍ തന്നെ അങ്ങേയറ്റം സ്‌നേഹിക്കുന്നുണ്ടെന്നുമാണ് ചെന്നിത്തല പറയുന്നത്. ഞാന്‍ ഹരിപ്പാടാണ് മത്സരിക്കുന്നത്. ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ജനങ്ങള്‍ അത്രമാത്രം എന്നെ സ്‌നേഹിക്കുന്നു അതുകൊണ്ട് ഹരിപ്പാട് വിട്ട് പോകാന്‍ തയ്യാറല്ല. യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയുണ്ടാകും. കോണ്‍ഗ്രസ് പട്ടിക വന്നു കഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല. എല്ലാവരും അഭിനന്ദിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments