മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നും 15,000ത്തിന് മുകളിലാണ് കൊറോണ വൈറസ് രോഗികളുടെ എണ്ണം ഉള്ളത്. രോഗികളുടെ എണ്ണത്തിന്റെ പകുതിയിലും താഴെ പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,602 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. 88 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. 7,467 പേര്‍ മാത്രമാണ് 24 മണിക്കൂറിനിടെ രോഗ മുക്തരായത്.
ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 22,97,793 ആയി. 21,25,211 പേര്‍ക്കാണ് ആകെ രോഗ മുക്തി. ആകെ മരണം 52,811. ആക്ടീവ് കേസുകള്‍ 1,18,525.
Post Your Comments