കർഷകരുടെ പ്രതിഷേധം രൂക്ഷമായിട്ട് 100 ദിവസത്തിലേറെയായി. ജനുവരി 26 ന് നടന്ന അതിക്രമങ്ങൾക്കുശേഷവും മോദി സർക്കാർ പാസാക്കിയ 3 കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധം തുടരുകയാണ്. അതേസമയം ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഖാലിസ്ഥാനികൾ നയിക്കുന്ന സമരമാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. ബിജെപി ഗവണ്മെന്റിനെതിരായ ആയുധമാക്കി പ്രതിപക്ഷ പാർട്ടികളും ഇതിനെ പിന്തുണയ്‌ക്കുന്നുണ്ട്.
ഇവരുടെ സമരം പൊതു ജീവിതത്തിനും ഗതാഗതത്തിനും വളരെയേറെ തടസങ്ങളുണ്ടാക്കുന്നതിനിടെ പുതിയ നീക്കവുമായി സമരക്കാർ എത്തിയിരിക്കുകയാണ്. നേരത്തെ പ്രതിഷേധക്കാർ താൽക്കാലിക താമസസൗകര്യങ്ങളിൽ ആയിരുന്നു താമസിച്ചിരുന്നത്, നിലത്ത് ടാർപോളിൻ ഉപയോഗിച്ച് നിർമ്മിച്ച ടെന്റുകളോ അല്ലെങ്കിൽ അവരുടെ ട്രാക്ടറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ട്രോളികളോ ആയിരുന്നു ഇവർ താമസത്തിനു ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഈ താൽക്കാലിക ടെന്റുകൾക്ക് പകരം സമരത്തിന്റെ മറവിൽ നിയമവിരുദ്ധവും സ്ഥിരവുമായ ഇഷ്ടിക വീടുകൾ നിർമ്മിക്കുകയാണ് പ്രതിഷേധക്കാർ. സിംഘു അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് ഈ സ്ഥിരം ഇരുനില കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടങ്ങൾ നിർമ്മിക്കുന്ന മേസ്തിരിമാരെ പഞ്ചാബിൽ നിന്ന് കൊണ്ടുവന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ സിംഘു അതിർത്തിയിൽ വീടുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
read also: ‘മാജിക് രോഗശാന്തി’ ,പ്ലാസ്റ്ററിൽ നിന്ന് ക്രേപ്പ് ബാൻഡേജിലേക്ക് 2 ദിവസം കൊണ്ടെത്തി കാലൊടിഞ്ഞ മമത
അതിർത്തിയിലെ കർഷകരെ കടുത്ത വേനലിൽ നിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്നാണ് ഭാഷ്യം . “അതിർത്തിയിൽ തൽക്കാലം നാല് വീടുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും അവയുടെ എണ്ണം കൂടാൻ സാധ്യതയുണ്ട് . ഈ വീടുകളെല്ലാം രണ്ട് നിലകളുള്ളതായിരിക്കും ”, സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) മീഡിയ സെൽ കൈകാര്യം ചെയ്യുന്ന കരംജിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments