കോട്ടയം : കേരളം അടുത്തിടെ കണ്ട പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മാത്രം കഴിവിലല്ലെന്ന് സിപിഎം പിബി അംഗം എം.എ ബേബി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മാധ്യമങ്ങൾ, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകർ എന്നിവരെ കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനമാണ് അതിജീവനത്തിന് പിന്നിലെന്നും എം എ ബേബി പറഞ്ഞു. തിരുവല്ലയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂക്ഷ്മമായി കാര്യങ്ങള്‍ പഠിക്കുന്നതും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അന്നന്ന് ജനത്തെ അറിയിക്കുന്നതും ഒരു ശക്തിയാണ്. ഏത് പ്രതിസന്ധിയെയും നേരിടാന്‍ കേരളത്തിന് ചങ്കുറപ്പുണ്ട്. ആ ചങ്കുറപ്പിനെ ആശ്രയിച്ച് ഏത് പ്രതിസന്ധിയേയും നേരിടാമെന്ന ഉറപ്പ് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഉണ്ടായിരുന്നു എം എ ബേബി പറഞ്ഞു.
Read Also : നോൺസ്റ്റോപ്പ് പദ്ധതികളുമായി മോദി സർക്കാർ; രാഷ്ടീയ വിവേചനങ്ങളില്ലാതെ കേരളത്തിനായി സഹായങ്ങൾ ചെയ്ത് കേന്ദ്രം
അതേസമയം, ബേബിയുടെ പ്രസ്താവന ഇടത് മുന്നണിയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ എല്ലാ നേട്ടങ്ങളും മുഖ്യമന്ത്രിയുടെ നേട്ടങ്ങളായി ചിത്രീകരിച്ച് വ്യക്തി ആരാധനയിലൂടെ നേട്ടം കൊയ്യാൻ സിപിഎം തയ്യാറാക്കി വെച്ചിരിക്കുന്ന പി ആർ കാപ്സ്യൂളുകൾക്ക് വിരുദ്ധമാണ് ബേബിയുടെ നിലപാട് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Post Your Comments