KeralaLatest NewsNewsIndia

നോൺസ്റ്റോപ്പ് പദ്ധതികളുമായി മോദി സർക്കാർ; രാഷ്ടീയ വിവേചനങ്ങളില്ലാതെ കേരളത്തിനായി സഹായങ്ങൾ ചെയ്ത് കേന്ദ്രം

രാഷ്ട്രീയ വിവേചനങ്ങളില്ലാതെയാണ് മോദി സർക്കാർ കേരളത്തിനായി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.

രാഷ്ട്രീയ വിവേചനങ്ങളില്ലാതെയാണ് മോദി സർക്കാർ കേരളത്തിനായി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. രാഷ്ട്രത്തിന്റെ വികസന പാതയുടെ ഉത്തേജക ശക്തിയായാണ് ഇന്ത്യൻ റെയിൽവേയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ റെയിൽവേ വികസനങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നത് കലവറയില്ലാത്ത സഹായങ്ങളാണ്.

Also Read:കോവിഡ് ലംഘനം; കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെടെ നിരവധിപേർ പിടിയിൽ

യാത്രക്കാരുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുവാനും, ആധുനിക സൗകര്യങ്ങളും സേവനങ്ങളും പുരോഗമനപരമായി കൂട്ടിച്ചേർക്കുവാനും കേന്ദ്ര സർക്കാരിനാകുന്നുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ 3293 കോടി മുതൽ മുടക്കിൽ 146 കി.മി ദൈർഘ്യമുള്ള പുതിയ രണ്ട് പാതകൾ കൂടി സർക്കാർ നിർമിക്കും. 312 കി. മി ദൈർഘ്യമുള്ള പാതയിരട്ടിപ്പിക്കലിന് 5506 കോടി രൂപയാണ് കേന്ദ്ര സർക്കാർ മാറ്റി വെച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ പൂർത്തിയാക്കി, രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 1590 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.

റൂട്ടുകൾ വൈദ്യുതീകരിച്ചും, പുതിയ മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ ആരംഭിച്ചും, സർവ്വീസുകൾ ദീർഘിപ്പിച്ചും, കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചും, ഉത്സവങ്ങളിലും വിശേഷ അവസരങ്ങളിലും യാത്രക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രത്യേക ട്രെയിനുകൾ ഓടിച്ചും, വേഗത വർദ്ധിപ്പിച്ചും യാത്രക്കാരുടെ സൗകര്യങ്ങൾക്ക് ഊന്നൽ നൽകുകയാണ് നരേന്ദ്രമോദി സർക്കാർ. അതിൻ്റെ ഭാഗമായി, മംഗലാപുരം – ഷൊർണൂർ പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കി. 32 കോടി ചെലവിൽ, 38 സ്റ്റേഷനുകൾ നവീകരിച്ചു. 65 പ്ളാറ്റ്ഫോമുകളുടെ നീളം കൂട്ടി.

Also Read:നവജാത ശിശുവിനെ കവറിലാക്കി വഴിയരികിൽ ഉപേക്ഷിച്ചു ; സംഭവം കേരളത്തിൽ

കെട്ടിടങ്ങൾ അറ്റകുറ്റ പ്രവർത്തനങ്ങൾ നടത്തി മികച്ചതാക്കിയും, പുതിയവ നിർമ്മിച്ചും സ്റ്റേഷനുകളുടെ ശേഷി വർദ്ധിപ്പിച്ചു. കാവൽക്കാരില്ലാത്ത ലെവൽ ക്രോസിംഗുകൾ പൂർണമായും ഇല്ലാതാക്കിയ സംസ്ഥാനമായി കേരളത്തെ മാറ്റാൻ കേന്ദ്ര സർക്കാരിനായി. യാത്രക്കാരുടെ സൗകര്യാർത്ഥം ഫുട്ട് ഓവർ ബ്രിഡ്ജുകൾ സജ്ജീകരിക്കുകയും, എസ്ക്കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button