Latest NewsNewsKuwaitGulf

കുവൈറ്റിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി അധികൃതർ

കുവൈത്ത് സിറ്റി: രാജ്യത്തെ കാലാവസ്ഥയിലുണ്ടായിട്ടുള്ള അസ്ഥിരത കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സുരക്ഷാ, ഗതാഗത സംബന്ധമായവ ഉള്‍പ്പെടെ ഏത് തരത്തിലുമുള്ള സഹായത്തിനും 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി.

എന്നാൽ അതേസമയം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടായിരിക്കുന്നു. റിയാദ്, അല്‍ ജൌഫ്, ഖസീം, ഹായില്‍, മക്ക, മദീന എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടെന്ന് കാലാവസ്ഥാ അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പലയിടങ്ങളിലും റോഡുകളില്‍ കാഴ്‍ച തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. പൊതുജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button