ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. 67 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര അർച്ചർ 3 വിക്കറ്റ് വീഴ്ത്തി. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.ഇന്ത്യൻ സ്കോർ ബോർഡിൽ ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (0) മടങ്ങി.
ആദിൽ റഷിദിന്റെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച കോഹ്‌ലിയുടെ വിക്കറ്റ് ക്രിസ് ജോർദാൻ കൈകളിൽ ഒതുക്കുകയായിരുന്നു. പവർ പ്ലേയിൽ ഇന്ത്യ 3 വിക്കറ്റിന് 22 എന്ന നിലയിലായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിലാണ്. യുസ്‌വേന്ദ്ര ചഹാലിന്റെ ബൗളിങ്ങിൽ 28 റൺസെടുത്ത ജോസ് ബട്ട്ലറുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
Post Your Comments