CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ടി20; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 117 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 20 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യം റൺസിന് മടങ്ങി. ശിഖർ ധവാനും (4), കെൽ രാഹുലും (1) ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ അടിപതറി.

66 റൺസുമായി ശ്രേയസ് അയ്യരും 21 റൺസെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. ഇന്ത്യ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പകരം ശിഖർ ധവാനും കെഎൽ രാഹുലുമാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റും, ക്രിസ് ജോർദാൻ, ആദിൽ റാഷിദ്, ബെൻ സ്റ്റോക്ക്, മാർക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button