ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ അഭ്യര്‍ഥന മാനിച്ച് കാനഡയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്‍കിയതിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നതിനായി കാനഡയില്‍ ഉടനീളം പരസ്യബോര്‍ഡുകള്‍.
ഇന്ത്യയുടെയും കാനഡയുടെയും ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ മോഡിയുടെ ചിത്രം പതിച്ച പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ”നന്ദി, ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി”, ”ലോംഗ് ലൈവ് കാനഡ ഇന്ത്യ ഫ്രണ്ട്ഷിപ്പ്” എന്നീ വാചകങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിവിധ കൂട്ടായ്മകളാണ് ഇതിനു പിന്നിലെന്നാണ് വിവരം.
നേരത്തെ കോവിഡ് വാക്സിൻ നൽകിയതിന് നന്ദി പ്രകടനമായി ഇന്ത്യയുടെ പതാകയേന്തി കൂറ്റൻ കാർ റാലിയും കാനഡയിൽ ജനങ്ങൾ നടത്തിയിരുന്നു. 70 വർഷത്തിന് ശേഷമാണ് മറ്റേതെങ്കിലും രാജ്യത്തെ ജനങ്ങൾ ഇന്ത്യയോട് ഇത്രയും സവിശേഷമായ രീതിയിൽ നന്ദി പ്രകടിപ്പിക്കുന്നത്. നേരത്തെ കർഷക സമരത്തിൽ പ്രതികരിച്ച സംഭവത്തിൽ ജസ്റ്റിൻ ട്രൂഡോ മാപ്പ് പറഞ്ഞു തിരുത്തുകയും ചെയ്തിരുന്നു.
Post Your Comments