Latest NewsKeralaNews

ശബരിമല : ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതെന്ന് എ.വിജയരാഘവന്‍

കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു

ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ പൊതു നിലപാട്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടാണ് പാര്‍ട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. വിവാദത്തില്‍ കാര്യമില്ല. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞതാണ്. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മന്ത്രി കടകംപള്ളി ഒന്നും പറഞ്ഞിട്ടില്ല. കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ശബരിമല സെറ്റില്‍ ചെയ്ത വിഷയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു. ഇനി സുപ്രീം കോടതിയാണ് തീരുമാനം എടുക്കേണ്ടത്. കടകംപള്ളിയുടെ ഖേദ പ്രകടനത്തെ വിമര്‍ശിച്ചത് എന്‍.എസ്.എസിന്റെ സ്വാതന്ത്ര്യമാണ്. വിമര്‍ശിക്കാന്‍ എന്‍.എസ്.എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button