COVID 19IndiaNews

അമ്മ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അര്‍ഹരായവരെ കുത്തിവയ്പ് എടുക്കാന്‍ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച്‌ ഒന്നുമുതൽ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 കഴിഞ്ഞ ഗുരുതര രോഗമുള്ളവര്‍ക്കും വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തന്റെ അമ്മ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.

അര്‍ഹരായവരെ കുത്തിവയ്പ് എടുക്കാന്‍ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

read also:ഇരുപതുകാരിക്ക് 19കാരൻ രണ്ടാം ഭർത്താവ്; ആദ്യബന്ധത്തിലെ മകളെ ‘സാത്താൻ സേവ’ നടത്തി കൊലപ്പെടുത്തി

പ്രധാനമന്ത്രിയുടെ അമ്മയായ 99-കാരി ഹീരാ ബെൻ ഇളയ സഹോദരനായ പങ്കജ് മോദിക്കൊപ്പം ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപം റെയ്‌സിന്‍ ഗ്രാമത്തിലാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button