മൂന്നു വയസുകാരിയുടെ ദുരൂഹമരണത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. അര്‍ജന്റീനയിലാണ് സംഭവം. ഇക്കഴിഞ്ഞ ദിവസമാണ് നാടിനേയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. മിയ വലെജോസ് എന്ന മൂന്നു വയസ്സുകാരിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.
സൊകാര്യഭാഗത്തുണ്ടായ അണുബാധയും രക്തസ്രാവവും ഇതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ഹൃദയത്തിലും ശ്വാസകോശത്തിലും വലിയ സൂചി കുത്തിത്തറച്ചതിനെ തുടർന്നാണ് രക്തസ്രാവമുണ്ടായത്.
മാതാപിതാക്കള്‍ സാത്താന്‍ സേവ നടത്തിയതിനെത്തുടര്‍ന്നാകാം ഈ ദാരുണ മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. 4 ഇഞ്ച് വലിപ്പമുള്ള ഫുട്ബോള്‍ തുന്നുന്ന സൂചിയാണ് കുഞ്ഞിന്റെ ഹൃദയത്തില്‍ തറച്ച നിലയിൽ കണ്ടെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ക്വിറ്റിലിപി എന്ന ഗ്രാമത്തില്‍ നിന്നും മിയയുടെ, ഗര്‍ഭിണിയായ 20 വയസ്സുകാരി അമ്മയെയും 19 വയസ്സുള്ള രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments