മംഗളൂരു: 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനിയായ യുവതി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. സമീറ മുഹമ്മദ് അലിയാണ് വ്യാഴാഴ്ച കസ്റ്റംസിന്റെ പിടിയിലായത്.
ഇന്ന് രാവിലെ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായിരുന്നു സമീറ. സാനിറ്ററി പാഡുകളിലും സോക്‌സുകളിലുമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1.10 കോടി രൂപ വിലമതിക്കുന്ന 2.41 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ വിദേശ നിര്‍മിത സിഗരറ്റുകളും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്.
read also: ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യക്കെതിരായുള്ള കര്‍ഷക സമര ചര്‍ച്ചയെ അനുകൂലിച്ച് ശശി തരൂര്‍
അന്വേഷണം പുരോഗമിക്കുകയാണ്. ഐആര്‍എസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കപില്‍ ഗേഡ്, പ്രീതി സുമ, രാകേഷ് കുമാര്‍, ക്ഷിതി നായക് എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരിയെ പിടികൂടിയത്.
Post Your Comments