കോഴിക്കോട്: ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള 13 മണ്ഡലങ്ങളില്‍ വിജയിച്ച് എല്‍ഡിഎഫ് തുടർഭരണം കാഴ്ച വെയ്ക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാര്‍ഥിയുമായ എ മുഹമ്മദ് റിയാസ്. 1991 ലെ ബേപ്പൂര്‍ മോഡല്‍ വിജയം ഈ തെരഞ്ഞെടുപ്പിലും ബേപ്പൂരില്‍ കാണാനാകുമെന്ന് റിയാസ് വ്യക്തമാക്കി.
ബേപ്പൂരിൽ കോലീബി സഖ്യമുണ്ട്. ഇതിനെ അതിശക്തമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ നിലവിലെ എംഎല്‍എയായ വികെസി മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സിപിഎം രംഗത്തിറക്കുന്നത്. കോൺഗ്രസിനും ബിജെപിക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണ് ബേപ്പൂർ. ഇവിടം പിടിക്കാൻ റിയാസിന് സാധിക്കുമോയെന്ന് കണ്ടറിയണം.
അതേസമയം, ഏപ്രിൽ 6 ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബുധനാഴ്ച സി പി എം പുറത്തുവിട്ടു. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒമ്പത് സ്വതന്ത്രരടക്കമുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ട് സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 11 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 33 സിറ്റിംഗ് എം.എൽ.എമാർ മത്സരരംഗത്തില്ല.
Post Your Comments