1669ൽ മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ് നിർമ്മിച്ച മുസ്ലീം പള്ളി അനധികൃത നിർമ്മാണമാണെന്ന പരാതിയുമായി ഭക്തർ. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ മുസ്ലീം പള്ളിയ്ക്കെതിരെയാണ് പരാതി. ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിച്ചാണ് പള്ളി നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ശിവഭക്തരുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട പരാതിയിൽ കേന്ദ്ര സർക്കാർ, ഉത്തർ പ്രദേശ് സർക്കാർ, വാരാണസി ജില്ലാ മജിസ്ട്രേറ്റ്, വാരാണസി എസ് പി, മുസ്ലിം വ്യക്തി നിയമ ബോർഡ്, പള്ളി ഭരണ സമിതി, കാശി വിശ്വനാഥ ക്ഷേത്രം ട്രസ്റ്റ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ഏപ്രിൽ 9ന് മുൻപ് നോട്ടീസിന്മേൽ മറുപടി അറിയിക്കണം.
പള്ളി നിലനിൽക്കുന്ന സ്ഥലത്തെ പല നിർമ്മിതികളിലും ഹിന്ദു ദേവീ ദേവന്മാരുടെ രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നത് വർഷങ്ങൾക്ക് മുൻപ് അവിടെ ഉണ്ടായിരുന്നത് ക്ഷേത്രമാണെന്നും പള്ളി പിന്നീട് അനധികൃതമായി നിർമ്മിച്ചതാണ് എന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments