![](/wp-content/uploads/2021/03/e-sreedharan.jpg)
തൃശൂര്‍ : മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു.
സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി. ശ്രീധരൻ നാളെ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. നാളെ വടക്കന്ത്ര വേലയാണ്. ഇതിനോടനുബന്ധിച്ച് അവിടുത്തെ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ശ്രീധരൻ തൻ്റെ പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.
Read Also : ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യക്കെതിരായുള്ള കര്‍ഷക സമര ചര്‍ച്ചയെ അനുകൂലിച്ച് ശശി തരൂര്‍
പൊന്നാനി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലായിരുന്നു പാലക്കാടിനൊപ്പം ഇ.ശ്രീധരന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേരുമെന്ന വിവരം ഇ.ശ്രീധരന്‍ അറിയിച്ചത്.
Post Your Comments