ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷകസമരത്തെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യ സംവിധാനത്തില്‍ എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂര്‍ പ്രതികരിച്ചത് . എന്നാൽ മറ്റൊരു രാജ്യത്തെ പാർലമെന്റിലെ ചർച്ചയെ കുറിച്ച് പ്രതിപാദിക്കാതെയാണ് തരൂരിന്റെ പ്രതികരണം.
ഇന്ത്യയിലുളള നമുക്ക് പലസ്തീന്‍ വിഷയം പറയാം, ചര്‍ച്ച ചെയ്യാം, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതിനായി തിരഞ്ഞെടുക്കാം. അതുപോലെ ചെയ്യാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനും സമാനമായ അവകാശമുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
‘കേന്ദ്രസര്‍ക്കാര്‍ അവരുടെ കടമ നിര്‍വഹിക്കുന്നതിനെ, രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സംസാരിക്കുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തില്ല. എന്നാല്‍ അവിടെ മറ്റൊരു കാഴ്ചപ്പാട് ഉണ്ടെന്ന് നാം തിരിച്ചറിയണം. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ സ്വാതന്ത്ര്യമുണ്ട്.’ – തരൂര്‍ വ്യക്തമാക്കി .
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 90 മിനിട്ട് നീണ്ടുനിന്ന ചര്‍ച്ചയില്‍ കര്‍ഷക സമരത്തോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെതിരെയായിരുന്നു വിമർശനം . എന്നാല്‍ മറ്റൊരു രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളിലുളള അനാവശ്യ ഇടപെടലാണ് ഇതെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
read also: 13കാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യം ചർച്ച നടത്തുന്നതിനെതിരെയായിരുന്നു ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിലെ കർഷകരുടെ സമരത്തിൽ ഇന്ത്യൻ കർഷകർ പോലും അനുകൂലമായി നിലപാടെടുക്കാതെ ഇരിക്കുമ്പോഴും രാഷ്ട്രീയ ലക്‌ഷ്യം മാത്രം മുന്നിൽകണ്ട് കോൺഗ്രസ്സും സിപിഎമ്മും മറ്റു ചില പ്രതിപക്ഷ പാർട്ടികളും ഇടനിലക്കാരുടെ സമരത്തെ ബിജെപിക്കെതിരായുള്ള ആയുധമാക്കി മാറ്റുകയായിരുന്നു.
Post Your Comments