
ജയ്പൂര്‍: വീട്ടുകാർ രണ്ടാം വിവാഹത്തിനെ എതിർത്തതിനെ തുടര്‍ന്ന് വൈദ്യുതിതൂണിന് മുകളില്‍ കയറി 60കാരന്റെ ആത്മഹത്യാഭീഷണി. രാജസ്ഥാനിലെ ദോല്‍പൂരിലാണ് സംഭവം. അഞ്ച് മക്കളുടെ പിതാവ് കൂടിയായ സോഭരന്‍ സിങ് എന്ന അറുപതുകാരനാണ് ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്ന പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
സോഭരന്‍ സിങ്ങിന്‍റെ ഭാര്യ മരിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, കുടുംബം അതിന് സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്മഹത്യ ഭീഷണി. സോഭരന്‍ സിങ് ഹൈ-ടെന്‍ഷന്‍ പോസ്റ്റിലേക്ക് കയറുന്നത് കണ്ടയുടന്‍ നാട്ടുകാര്‍ വൈദ്യുതി വകുപ്പില്‍ വിവരമറിയിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
Post Your Comments