പറവൂർ; മൂന്നര കിലോഗ്രാം കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ. തിരുമുപ്പം പാലകപ്പറമ്പ് അനീഷ് (കടുംവെട്ട് – 23), ഭഗവതിപറമ്പ് കൃഷ്ണകുമാർ (ഗുണ്ട് – 26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായിരിക്കുന്നത്. പറവൂർ, വരാപ്പുഴ മേഖലകളിലെ യുവാക്കൾക്കും സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ലഹരിവസ്തുക്കൾ വിൽപന നടത്തിയിരുന്ന ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയാണെന്നും ഇവർക്ക് ഇതര സംസ്ഥാനങ്ങളിലെ ലഹരിമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
കഞ്ചാവുമായി ബൈക്കിൽ പോകുന്നതിനിടെ എക്സൈസ് വാഹനം കണ്ട ഇവർ വണ്ടി സമീപത്തെ പറമ്പിലേക്ക് ഓടിച്ചുകയറ്റി. ഇതു കണ്ട ഉദ്യോഗസ്ഥർ വരാപ്പുഴ ബിഎസ്എൻഎൽ ഓഫിസിനു സമീപത്തുവച്ചു ഓടിച്ചിട്ടു പിടിക്കുകയായിരുന്നു ഉണ്ടായത്. സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോൻ, പ്രിവന്റീവ് ഓഫിസർ സി.എസ്.ഹനീഷ്, സിഇഒമാരായ ബിനു മാനുവൽ, ഒ.എസ്.ജഗദീഷ്, സിനി ഷാബു, എൻ.കെ.സാബു, എം.ടി.ശ്രീജിത്ത്, രാജി ജോസ് എന്നിവരുടെ നേതൃത്വത്തിലാണു പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.
Post Your Comments