KeralaLatest NewsNews

“മദ്യഷാപ്പുകളും സിനിമാ ഹാളുകളും തുറക്കാമെങ്കിൽ ഭക്തജനങ്ങളെ മാത്രം എന്തിനു മാറ്റി നിർത്തണം” : സന്തോഷ് പണ്ഡിറ്റ്

തൃശൂർ :  പൂരം ഇത്തവണ മുടക്കരുതെന്ന ആവശ്യവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയക്കാരുടെ പ്രകടനത്തിനോ, സമ്മേളനത്തിനോ കൊറോണ ബാധകമല്ല. രാഷ്ട്രീയക്കാരുടെ കേരള യാത്രകൾക്ക് ഇത് ബാധകമല്ല. മദ്യഷാപ്പുകളും സിനിമാ ഹാളുകളും രാത്രി 12 മണി വരെ തുറക്കാമെങ്കിൽ ഭക്തജനങ്ങളെ മാത്രം എന്തിനു മാറ്റി നിർത്തണമെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

തൃശൂർ പൂരം അടക്കം എല്ലാ മതക്കാരുടെയും എല്ലാ ഉത്സവങ്ങളും നടത്താൻ സർക്കാർ അനുവദിക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

ക്ഷേത്രോൽസവങ്ങൾക്കു മാത്രം നിരോധനം ഏർപ്പെടുത്തുന്നതിൽ ന്യായമില്ല. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ ഭക്തർ തയ്യാറാകണമെന്നും പണ്ഡിറ്റ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

തൃശൂർ പൂരം അടക്കം എല്ലാ മതക്കാരുടെയും എല്ലാ ഉത്സവങ്ങളും നടത്താൻ സർക്കാർ അനുവദിക്കണം എന്നാണ് എന്റെ അഭിപ്രായം .

രാഷ്ട്രീയക്കാരുടെ പ്രകടനത്തിനോ , സമ്മേളനത്തിനോ കോവിഡ് ബാധകമല്ല … രാഷ്ട്രീയക്കാരുടെ കേരള യാത്രകൾക്ക് ഇത് ബാധകമല്ല .. മദ്യഷാപ്പുകളും സിനിമാ ഹാളുകളും രാത്രി 12 മണി വരെ തുറക്കാമെങ്കിൽ ഭക്തജനങ്ങളെ മാത്രം എന്തിനു മാറ്റി നിർത്തണം. ?

എലെക്ഷൻ മീറ്റിഗും, ജാഥയും, സമരങ്ങളും വലിയ ആൾക്കൂട്ടങ്ങളോടെ നടക്കുന്നില്ലേ ..?
ക്ഷേത്രോൽസവങ്ങൾക്കു മാത്രം നിരോധനം ഏർപ്പെടുത്തുന്നതിൽ ന്യായമില്ല. കോവിഡ മാനദന്ധങ്ങൾ പാലിക്കാൻ ഭക്തർ തയ്യാറായി ജാഗ്രത പാലിക്കും എന്നും കരുതാം .. മാത്രവും അല്ല് ഈയ്യിടെ ആയി കേരളത്തിൽ രോഗികളും കുറഞ്ഞു .

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

https://www.facebook.com/santhoshpandit/posts/3967046910016206

shortlink

Related Articles

Post Your Comments

Related Articles


Back to top button