ലക്നൗ: പ്രണയിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് മരുമകളെ കൊലപ്പെടുത്തി അമ്മാവന്. ഉത്തര്‍ പ്രദേശിലാണ് വിനീത് എന്നയാള്‍ മരുമകളെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച സ്ത്രീ. ഫെബ്രുവരി 14 ന് ഇവര്‍ ഭര്‍തൃവീട് ഉപേക്ഷിച്ച് അമ്മാവന് വിനീതിനൊപ്പം നോയിഡയില്‍ താമസം ആരംഭിച്ചിരുന്നു.
വിനീതും സ്ത്രീയും നോയിഡയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ യുവതിയുടെ ബന്ധുക്കളും ഭര്‍തൃവീട്ടുകാരും ഡല്‍ഹിയിലെ ബന്ധുക്കളെ സമ്മര്‍ദം ചെലുത്തുകയും തുടര്‍ന്ന് യുവതിയെ മാര്‍ച്ച് ഏഴിന് ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു
ഇതോടെ വിനീതും യുവതിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞു. വിനീതിനെ മീററ്റിലെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ നിരവധി തവണ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു.
Post Your Comments