Latest NewsIndia

രാഹുൽ ഗാന്ധിയുടെ ബാക് ബെഞ്ചർ പരാമർശത്തിൽ പ്രതികരണവുമായി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

ന്യൂ​ഡ​ല്‍​ഹി: താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധി ഇപ്പോൾ കാ​ണി​ക്കു​ന്ന ക​രു​ത​ല്‍ കാ​ണി​ച്ചി​രു​ന്നെ​ങ്കി​ല്‍ സ്ഥി​തി മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ബാ​ക്ബെ​ഞ്ച​ര്‍ പ​രാ​മ​ര്‍​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സി​ന്ധ്യ. ബി​ജെ​പി നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ണ്‍​ഗ്ര​സി​ല്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി ആ​കു​മാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി യൂത്ത് വിങ്ങിനോട് പ​റ​ഞ്ഞി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സി​ന്ധ്യ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് താ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തൊ​ന്നും കേ​ള്‍​ക്കാ​ന്‍ സി​ന്ധ്യ ത​യാ​റാ​യി​ല്ല. ഇ​പ്പോ​ള്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ അ​ദ്ദേ​ഹം ഒ​രു ബാ​ക്ബെ​ഞ്ച​റാ​യി മാ​റി​യെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം. കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്‌ പാ​ര്‍​ട്ടി​യു​ടെ യൂ​ത്ത് വിം​ഗി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത വൃത്തങ്ങൾ ഇത് നിഷേധിച്ചു.

read also: രാജ്യത്തെ 42 സംഘടനകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സിന്ധ്യയോടു കാട്ടിയ അവഗണനയിൽ മനം മടുത്താണ് അദ്ദേഹം കോൺഗ്രസ്സ് വിട്ടത്. ബിജെപിയിൽ ചേരുന്നതിന് മുമ്പ് ഒരു വർഷത്തിലേറെയായി സിന്ധ്യ വിഭാഗീയത മൂലം മാനസിക സംഘർഷത്തിലായിരുന്നു. സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും മാസങ്ങളോളം കൂടിക്കാഴ്‌ച നടത്തുന്നതിന് അദ്ദേഹം വളരെയേറെ ശ്രമിച്ചെങ്കിലും ഇരുവരും കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് പുറത്തു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button