Latest NewsKeralaNews

‘വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്’ : അതിനുള്ള കാരണം എടുത്ത് പറഞ്ഞ് ഡോ.ബിന്ദു

തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല, തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഇരിങ്ങാലക്കുടയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ ബിന്ദു. മുപ്പത് വര്‍ഷമായി പൊതുരംഗത്തുണ്ട്. വിമര്‍ശിക്കുന്നത് ശരിയല്ല, ഇരിങ്ങാലക്കുട ജന്മനാടാണെന്നും ബിന്ദു പറഞ്ഞു.

Read Also : തൃത്താലയില്‍ മത്സരം തീപാറും, വി.ടി.ബല്‍റാമിനെ തളയ്ക്കാന്‍ സി.പി.എം രംഗത്തിറക്കിയത് എം.ബി രാജേഷിനെ

പാര്‍ട്ടിയ്ക്ക് തന്റെ മേലുളള വിശ്വാസമാണ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ അടിസ്ഥാനം. വളര്‍ന്നതും പഠിച്ചതുമെല്ലാം ഇരിങ്ങാലക്കുടയിലാണ്. അതുകൊണ്ടുതന്നെ അടുത്ത സൗഹൃദമാണ് ആ നാട്ടുകാരുമായി ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചതും ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്നാണെന്ന് ബിന്ദു പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ബിന്ദു എസ്.എഫ്.ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button