
കാലിക്കറ്റ് സർവ്വകലാശാലയിൽ ഡോ ടി എസ് ശ്യാം കുമാറിനെ സെമിനാറിന് ക്ഷണിക്കുകയും ഒപ്പം അപഹസിക്കുന്ന വിധത്തിൽ സംസാരിച്ച് വേദനിപ്പിക്കുകയുംചെയ്ത സംഭവത്തിൽ ശ്യാം കുമാറിനു പിന്തുണയുമായി മന്ത്രി ബിന്ദു. സോഷ്യൽ പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ,
ഡോ ടി എസ് ശ്യാം കുമാർ പ്രതിഭാശാലിയായ ഒരു അക്കാദമിക്ക് വ്യക്തിത്വമാണ്. പതിഞ്ഞ ശബ്ദത്തിൽ എത്ര വ്യക്തമായും ശക്തമായും കൃത്യമായുമാണ് അദ്ദേഹം ക്ലാസ്സിക്കൽ കൃതികൾ ഉൾപ്പടേയുള്ള സാഹിത്യത്തിലെ വരേണ്യ പക്ഷപാതിത്വങ്ങളെ തുറന്നു കാണിക്കുന്നത് എന്ന് സ്നേഹാദരങ്ങളോടെ ശ്രദ്ധിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അദ്ദേഹത്തെ സെമിനാറിന് ക്ഷണിച്ച്, ഒപ്പം അപഹസിക്കുന്ന വിധത്തിൽ സംസാരിച്ച് വേദനിപ്പിച്ച അദ്ധ്യാപകന്റെ നടപടിയിൽ ശ്യാമിനോട് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു. ..
കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം അധ്യാപകൻ പ്രെഫ. മുജീബ് റഹ്മാൻ 2025 ജനുവരി 31 ന് ചരിത്രവിഭാഗം ഫെബ്രുവരി 24, 25 തീയതികളിൽ നടത്തുന്ന സെമിനാറിലേക്ക് ഒരു പ്രബന്ധം അവതരിപ്പിക്കാൻ ശ്യാം കുമാറിനെ ക്ഷണിച്ചിരുന്നു. പിന്നീട് ജനാധിപത്യ വിരുദ്ധമായി സംസാരിക്കുകയും അപമാനിക്കുകയുമായിരുന്നു.
Post Your Comments