KeralaLatest NewsNews

ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാട്, ഉളുപ്പില്ലാത്ത ചോദ്യം ചോദിക്കുന്നോ? ദേഷ്യപ്പെട്ട് സരിൻ

വീട് തന്റെ പേരില്‍ ഉള്ളതാണ്. തന്നെ സ്ഥാനാർഥിയുടെ ഭാര്യയായി കാണേണ്ടതില്ല

ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.സരിൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പോലും ചിന്തിക്കാത്ത തരത്തിലാണ് മാദ്ധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതെന്നും, മാദ്ധ്യമപ്രവർത്തനം നടത്തുമ്പോള്‍ കുറച്ച്‌ ഉളുപ്പ് വേണമെന്നും സരിൻ പറഞ്ഞു.

ളുപ്പില്ലാത്ത ചോദ്യം ചോദിച്ചാല്‍ മാദ്ധ്യമപ്രവർത്തകർക്ക് നേരെ മാനനഷ്‌ടക്കേസ് കൊടുക്കും. ഇരട്ട വോട്ടിനെ ന്യായീകരിക്കുകയാണ് പത്രപ്രവർത്തകർ ചെയ്യുന്നതെന്നും ഭാര്യ ഡോ. സൗമ്യ സരിനൊപ്പം തന്റെ വീട്ടില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പി. സരിൻ പറഞ്ഞു.

read also: മുതലയുടെ വയറ്റില്‍ മനുഷ്യ ശരീരഭാഗങ്ങള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ: പെരുമ്പാവൂരില്‍ നിന്നുള്ളതോ ?

തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സൗമ്യ സരിൻ പറഞ്ഞു. ‘വ്യാജവോട്ട് ആരോപണം വളരെ വിഷമം ഉണ്ടാക്കി. സ്വന്തം പേരിലുള്ള വീട്ടില്‍ ആറുവർഷമായി കരം അടക്കുകയാണ്. ഇതേ സ്ഥലത്താണ് വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടുള്ളതും. വ്യാജവോട്ടർ ആണെന്ന ആക്ഷേപം കേട്ട് മിണ്ടാതിരിക്കാനാകില്ല. രാഷ്‌ട്രീയം എന്തുതന്നെയായാലും ഒരു മര്യാദയുമില്ലാതെ അതില്‍ ഉള്‍പ്പെടാത്ത ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

വീട് തന്റെ പേരില്‍ ഉള്ളതാണ്. തന്നെ സ്ഥാനാർഥിയുടെ ഭാര്യയായി കാണേണ്ടതില്ല. സൗമ്യ സരിൻ എന്ന വ്യക്തിയായി മാത്രം കണ്ടാല്‍ മതി. രാഷ്ട്രീയത്തില്‍ മിനിമം നിലവാരം വേണം. ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാട് ആണ്. ആറ് മാസമായി താൻ ഇവിടെ താമസിക്കുന്നില്ല എന്നതിന് എന്താണ് പ്രതിപക്ഷ നേതാവിന് തെളിവ് ഉള്ളത്. ഈ വീടിന്റെ മുകളിലെ നിലയില്‍ തങ്ങള്‍ താമസിക്കാറുണ്ട്. ഒറ്റപ്പാലത്തും പാലക്കാടും എപ്പോള്‍ പോകണമെന്ന് ആര് തീരുമാനിക്കണം. എവിടെ വോട്ട് ചെയ്യണം എന്ന് ഞാൻ അല്ലേ തീരുമാനിക്കേണ്ടത്. പാലക്കാട് ഞാൻ വോട്ട് ചെയ്യരുതെന്ന് ആർക്കാണ് നിർബന്ധമെന്നും’- സൗമ്യ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button