Latest NewsNewsIndia

കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാകൂര്‍ ഇനി ടെറിറ്റോറിയല്‍ ആര്‍മി ക്യാപ്റ്റന്‍

ഭാരതമാതാവിനെയും ജനങ്ങളെയും സേവിക്കാനുളള കടമ നിറവേറ്റാന്‍ താന്‍ പ്രതിബദ്ധനാണെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാകൂര്‍ ഇനി ടെറിറ്റോറിയല്‍ ആര്‍മി ക്യാപ്റ്റന്‍. ഈ ബുധനാഴ്ചയാണ് അദ്ദേഹത്തിന് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കിയത്. ഇത്തരമൊരു പദവിയില്‍ എത്തിച്ചേരുന്ന ആദ്യ ധനകാര്യ-കോപ്പറേറ്റ് കാര്യ സഹമന്ത്രിയാണ് ഇദ്ദേഹം.

Read Also : 1991ലെ ബേപ്പൂര്‍ മോഡല്‍ വിജയം ആവര്‍ത്തിക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ്

തനിക്ക് സ്ഥാനക്കയറ്റം ലഭിച്ച വിവരം അനുരാഗ് ഠാകൂര്‍ ട്വിറ്ററിലൂടെയാണ് രാജ്യത്തെ അറിയിച്ചത്. ജൂലായ് 2016 നാണ് ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് പദവിയില്‍ റെഗുലര്‍ ഓഫീസറായി നിയമിതനായത്. ഇന്ന് തനിക്ക് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു. ഭാരതമാതാവിനെയും ജനങ്ങളെയും സേവിക്കാനുളള കടമ നിറവേറ്റാന്‍ താന്‍ പ്രതിബദ്ധനാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനക്കയറ്റം നല്‍കുന്ന ചടങ്ങിന്റെ വീഡിയോ സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button