KeralaLatest NewsNews

1991ലെ ബേപ്പൂര്‍ മോഡല്‍ വിജയം ആവര്‍ത്തിക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: 1991ലെ ബേപ്പൂര്‍ മോഡല്‍ വിജയം ആവര്‍ത്തിക്കുമെന്ന് ബേപ്പൂരിലെ സി.പി.എം സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ. മുഹമ്മദ് റിയാസ്.
ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടും. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ നിലവിലെ എം.എല്‍.എയായ വി.കെ.സി. മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സി.പി.എം ഇറക്കുന്നത്. യു.ഡി.എഫില്‍ ഇതുവരെ കോണ്‍ഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂര്‍ സീറ്റ് ഇക്കുറി മുസ്ലീം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബി.ജെ.പിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button