ദില്ലി: കോവിഡ് 19നെ പ്രതിരോധിക്കാന്‍ സര്‍ക്കാരുമായി കൈക്കോര്‍ത്ത് ഇന്ത്യന്‍ താരങ്ങളും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ടീം മാസ്‌ക് ഫോഴ്‌സ് വീഡിയോയുമായാണ് ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി വിരാട് കോലി, രാഹുല്‍ ദ്രാവിഡ് സ്മൃതി മന്ദാന മിതാലി രാജ് തുടങ്ങി നിരവധി താരങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി വീഡിയോയില്‍ പറയുന്നു. ടീം മാസ്‌ക് ഫോഴ്സ് എന്ന ഹാഷ്ടാഗോടു കൂടി ഇവര്‍ വീഡിയോ ട്വീറ്റ് ചെയ്തു.
ഇവരെ കൂടാതെ സെവാഗ്, ഹര്‍മന്‍പ്രീത് കൗര്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ താരങ്ങളും വീഡിയോയിലുണ്ട്. മമാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചാണ് താരങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നത് തന്നെ വലിയ അഭിമാനമാണ്. പക്ഷെ ഇന്ന് നമ്മള്‍ അതിലും വലിയൊരു ടീമിനെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ടീം മാസ്‌ക് ഫോഴ്‌സ് എന്ന് കൊഹ്ലി വീഡിയോയില്‍ പറയുന്നു.
കമോണ്‍ ഇന്ത്യ, മാസ്‌ക് ധരിക്കു, മാസ്‌ക് ഫോഴ്‌സിന്റെ ഭാഗമാകൂ എന്നും കൈകള്‍ 20 സെക്കന്‍ഡ് നേരം കഴുകാനും സാമൂഹിക അകലം പാലിക്കാനും മറക്കരുതെന്നും സച്ചിന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. നാമെല്ലാവരും ചേര്‍ന്ന് മാസ്‌ക് ഫോഴ്സ് ഉണ്ടാക്കണമെന്നായിരുന്നു സ്മൃതി മന്ദാനയുടെ അഭ്യര്‍ത്ഥന. മാസ്‌ക് ഫോഴ്‌സിന്റെ ഭാഗമാകാന്‍ എളുപ്പമാണെന്നും വീട്ടില്‍ തന്നെ ഇരുന്ന് മാസ്‌കുകള്‍ ഉണ്ടാക്കിയാല്‍ മതിയെന്നും രോഹിത് ശര്‍മ പറഞ്ഞു.
https://www.facebook.com/IndianCricketTeam/videos/162969738332718/
ഇവര്‍ ധരിച്ച മാസ്‌കുകള്‍ക്കും പ്രത്യേകതകള്‍ ഉണ്ടായിരുന്നു. 10 എന്ന്് പ്രിന്റ് ചെയ്ത മാസ്‌കാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ധരിച്ചിരുന്നത്. ”വി” എന്ന് അച്ചടിച്ച മാസ്‌കാണു കൊഹ്ലി ധരിച്ചത്. സൗരവ് ഗാംഗുലിയുടെ മാസ്‌കില്‍ ”ദാദാ” എന്നായിരുന്നു. ഇന്ത്യന്‍ ടീമിന്റെ വന്‍മതില്‍ ദ്രാവിഡിന്റെ മാസികില്‍ ‘മതില്‍’ ആയിരുന്നു. പരമ്പരാഗത സിഖ് തലപ്പാവായിരുന്നു ഹര്‍ഭജന്‍ സിങ്ങിന്റെ മാസ്‌കിലുണ്ടായിരുന്നത്.
Post Your Comments