കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധികാരമുറപ്പിക്കാന്‍ ബിജെപി കരുനീക്കങ്ങള്‍ നടത്തുന്നതിനിടെ ബിജെപിക്കെതിരെ ഡൽഹിയിലെ സമരക്കാർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള സമരക്കാരാണ് രംഗത്തിറങ്ങുന്നത്. കേന്ദ്ര നേതാക്കൾ മുഴുവന്‍ കൊല്‍ക്കത്തയിലായതിനാല്‍ കര്‍ഷകരും അവിടേക്ക് തന്നെ പോകുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു.
മാര്‍ച്ച് 13ന് കൊല്‍ക്കത്തയിലെത്തി സംസ്ഥാനത്തെ കര്‍ഷകരുമായി സംവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും ഉടന്‍ പുറപ്പെടുമെന്നും ടിക്കായത്ത് വ്യക്തമാക്കി. മാര്‍ച്ച് 12, 13, 14 തീയതികളിലായി സംസ്ഥാനത്ത് മഹാപഞ്ചായത്തുകള്‍ ചേരുകയും കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും. പശ്ചിമബംഗാളിന് പുറമേ 14, 15, തീയതികളില്‍ ഒഡിഷയിലും കര്‍ണ്ണാടകയില്‍ 20, 21, 22 തീയതികളിലും മഹാ പഞ്ചായത്തുകള്‍ നടക്കും.
ഭഗത് സിംഗ് ജന്മ വാര്‍ഷികത്തില്‍ ജയ്പൂരിലും കിസാന്‍ മഹാപഞ്ചായത്ത് ചേരും. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് സമരം ചെയ്യുന്നവർ. അതേസമയം ഇവർ യഥാർത്ഥ കർഷകരല്ലെന്ന നിലപാടിലാണ് രാഷ്ട്രീയ നിരീക്ഷകർ. കർഷകർ എല്ലാം സമരത്തിൽ നിന്ന് പിന്മാറിയിട്ടും കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയോടെ ചില അനുഭാവികൾ നടത്തുന്ന സമരമാണ് ഇതെന്നാണ് ഇവരുടെ പക്ഷം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിട്ടും കേന്ദ്രം നിയമനിർമ്മാണത്തിൽ നിന്ന് പിന്നോട്ടില്ല എന്നത് സമരക്കാർക്ക് ആശങ്കയേറ്റുന്നുമുണ്ട്.
Post Your Comments