
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍, ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് യു.കെ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ഈ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയത്. 90 മിനിറ്റോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ നിരവധി എം.പിമാര്‍ കര്‍ഷക സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Read Also : ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഉൽഫാ ഭീകരർ അറസ്റ്റിൽ
എന്നാല്‍ യു.കെയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി രേഖപ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറിയാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്. മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് ബ്രിട്ടീഷ് എം.പിമാര്‍ വിട്ടുനില്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Post Your Comments