ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇംഗ്ലണ്ടിൽ ഇന്ത്യ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും. ജൂൺ ആദ്യം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും മത്സരത്തിന് ഇറങ്ങുക. അതേസമയം, ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ക്വാറന്റൈനിൽ നിൽക്കണമെന്ന നിർദ്ദേശം ഇന്ത്യ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരം.
നേരത്തെ ഫൈനൽ മത്സരം നിശ്ചയിക്കുന്ന ലോർഡ്‌സിൽ നിന്ന് സതാംപ്ടണിലേക്ക് മാറ്റാനുള്ള സാധ്യതയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സതാംപ്ടണിലെ ആഗസ് ബൗൾ ഗ്രൗണ്ടിനോട് അനുബന്ധിച്ച് ഹോട്ടൽ ഉള്ളതുകൊണ്ടാണ് മത്സരത്തിന്റെ വേദി മാറ്റാൻ ഐസിസി ആലോചിക്കുന്നത്. ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ ചെയ്തതിന് സമാനമായ ക്വാറന്റൈൻ ആവും ഇംഗ്ലണ്ടിലും ഉണ്ടാവുക.
Post Your Comments