സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഐഫോണ്‍ വിവാദത്തില്‍ വിനോദിനി ബാലകൃഷ്ണനെതിരെ നീക്കവുമായി എൻഫോഴ്സ്മെൻ്റ്. ചോദ്യം ചെയ്യലിനായി വിനോദിനിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇ.ഡിയും നീക്കങ്ങൾ ശക്തമാക്കിയത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് വിനോദിനിക്ക് കിട്ടിയ ഐ ഫോൺ സംബന്ധിച്ച് കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങിയതോടെയാണ് വിഷയത്തിൽ ഇ ഡിയും ഇടപെടുന്നത്.
ലൈഫ് മിഷൻ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിലും ലൈഫ് മിഷൻ കോഴയിലടപാടിലും കള്ളപ്പണം വെളുപ്പിക്കലിലും കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇ ഡി കരുതുന്നത്. ലൈഫ് മിഷന്‍ അഴിമതിയില്‍ അതിനിര്‍ണ്ണായകമാണ് ഐ ഫോണുകള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കുടുക്കിയതും ഈ ഐ ഫോൺ തന്നെ. സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് സമ്മാനിച്ച 6 ഐ ഫോണിൽ ഏറ്റവും വില കൂടിയ ഫോൺ ആർക്കാണ് സ്വപ്ന നൽകിയതെന്ന ചോദ്യം അവസാനിക്കുന്നത് കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയിലാണ്.
ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോൺ ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞത്. ഫോണിൽ ഉപയോഗിച്ച സിമ്മിൽ നിന്നും ആരെയൊക്കെ വിളിച്ചു, എവിടെയെല്ലാം പോയി എന്നത് ‘കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും’ ‘ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും’ കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ഈ ആരോപണം അത്രവേഗം നിഷേധിക്കാന്‍ കോടിയേരിയുടെ കുടുംബത്തിനാകില്ല.
Also Read:കുഞ്ഞിന്റെ നിറത്തിൽ ആശങ്ക; രാജകുടുംബത്തിലെ വര്‍ണവിവേചനം തുറന്ന് കാട്ടി മേഗന്‍
സ്വപ്നയ്ക്ക് സന്തോഷ് നൽകിയ ഫോൺ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന ചോദ്യത്തിൽ തെളിയുന്നത് മറ്റൊരു സംഗതിയാണ്. ബിനീഷിന് സ്വപ്‌നാ സുരേഷുമായി അടുപ്പമുണ്ടായിരുന്നുവെന്നും സ്വപ്ന ബിനീഷിന് നൽകിയ ഫോൺ ബിനീഷ് ആണ് അമ്മയ്ക്ക് നൽകിയതെന്നുമാണ് റിപ്പോർട്ടുകൾ. യുഎഇ കോണ്‍സുലേറ്റിലെ ചില കരാറുകള്‍ ഏറ്റെടുത്തിരുന്നത് ബിനീഷിന്റെ കൂടി ബിനാമി സ്ഥാപനമായി കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്ന കാര്‍ പാലസ് ഉടമയുടെ കമ്പനിയാണ്. ഈ ബന്ധം വഴിയാകാം മൊബൈൽ ഫോൺ വിനോദിനിയിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.
മയക്കുമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിച്ച കേസിലും പരപ്പന അഗ്രഹാരയിൽ അഴിയെണ്ണുന്ന ബിനീഷിന് സ്വര്‍ണ്ണ കടത്തിലും ലൈഫ് മിഷന്‍ കോഴയിലും പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിഷയത്തിൽ കേന്ദ്ര ഏജന്‍സികള്‍ ബിനീഷിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വിനോദിനിയെ ചോദ്യം ചെയ്യുക എന്നത് നിർണ്ണായകമാണ്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കള്ളം പറഞ്ഞാല്‍ കോടിയേരിയുടെ ഭാര്യയും അഴിക്കുള്ളിലേക്ക് പോകേണ്ടി വരും.
Post Your Comments