ഇന്ത്യ കാനഡയിലേക്ക് വാക്സിനുകൾ അയച്ചതിന് നന്ദി പ്രകടനവുമായി കാനഡയിലെ ജനങ്ങൾ. ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി റാലി നടത്തിയാണ് കാനഡയിലെ ജനങ്ങൾ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചത്.
70 വർഷത്തിനിടെ ഇതാദ്യമായാണ് മറ്റേതെങ്കിലും രാജ്യങ്ങളിലെ ജനങ്ങൾ ഇന്ത്യയോട് ഇത്രയും സവിശേഷമായ രീതിയിൽ നന്ദി പ്രകടിപ്പിക്കുന്നത് . നേരത്തെ കാനഡയ്ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കിയ ഇന്ത്യയുടെ ഉദാരതയെ സ്തുതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു.
കാനഡയുടെ കോവിഡ് പോരാട്ടത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയെയും പങ്കാളിത്തത്തെയും ആണ് ട്രൂഡോ പുകഴ്ത്തിയത്. അസ്ട്രാസെനക ഓക്‌സ്‌ഫോര്‍ഡ് കോവിഡ് 19 വാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാസ് കോവിഷീല്‍ഡ് വാക്‌സിനും ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയെന്നും മീഡിയ ബ്രീഫിംഗില്‍ ട്രൂഡോ വെളിപ്പെടുത്തി.കൂടാതെ രണ്ട് മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും ട്രൂഡോ സ്ഥിരീകരിക്കുന്നു.
ആദ്യത്തെ അര മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ആഴ്ചകള്‍ക്കം ഇന്ത്യയില്‍ നിന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രൂഡോ വെളിപ്പെടുത്തുന്നു. കാനഡയില്‍ വാക്‌സിനേഷന്‍ വൈകിയിട്ടും ഇന്ത്യയോട് വാക്‌സിനായി ആവശ്യപ്പെടാത്ത ട്രൂഡോവിന്റെ നടപടിയെ കനേഡിയന്‍ പ്രതിപക്ഷ എംപിമാര്‍ ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രൂഡോ നേരിട്ട് ഫോണില്‍ വിളിച്ച് വാക്‌സിനായി അഭ്യർത്ഥിക്കുകയായിരുന്നു.
അതേസമയം സർക്കാറിന്റെ ‘വാക്സിൻ മൈത്രി’ പദ്ധതിയുടെ ഭാഗമായി മറ്റ് പല രാജ്യങ്ങൾക്കും ഇന്ത്യയിൽ നിന്ന് വാക്സിനുകൾ ലഭിച്ചു. സമ്പന്ന രാജ്യങ്ങളുടെ ‘വാക്സിൻ ദേശീയത’യെ ആവർത്തിച്ച് വിമർശിച്ച ലോകാരോഗ്യ സംഘടന ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പുതിയ ‘വാക്സിൻ നയതന്ത്ര’ത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സംവിധാനത്തിന് വാക്സിനുകൾ വിതരണം ചെയ്യുമെന്നും വിവിധ രാജ്യങ്ങളിലേക്ക് ഘട്ടംഘട്ടമായി കരാർ വിതരണം നടത്തുമെന്നും ഇന്ത്യ അടുത്തിടെ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു.
read also: ബിനീഷിനെ എങ്ങനെയും ജയിലിലാക്കാന്‍ വേണ്ടി കള്ളപ്പണക്കേസില്‍ കുടുക്കി ; ഒടുവിൽ മൗനം വെടിഞ്ഞ് കോടിയേരി
ന്യൂഡൽഹിയിലെ ‘വാക്സിൻ നയതന്ത്ര’ത്തിന് കീഴിൽ ആറ് ദശലക്ഷത്തിലധികം ഡോസുകളാണ് ഒമ്പത് രാജ്യങ്ങളിലേക്ക് അയച്ചത്. പകർച്ചവ്യാധിയെ നേരിടാൻ സഹായിക്കുന്നതിനായി രാജ്യം മുമ്പ് ഹൈഡ്രോക്സിക്ലോറോക്വിൻ, റെംഡെസിവിർ, പാരസെറ്റമോൾ ഗുളികകൾ, കൂടാതെ ഡയഗ്നോസ്റ്റിക് കിറ്റുകൾ, വെന്റിലേറ്ററുകൾ, മാസ്കുകൾ, കയ്യുറകൾ, മറ്റ് മെഡിക്കൽ സാധനങ്ങൾ എന്നിവ നിരവധി രാജ്യങ്ങളിലേക്ക് അയച്ചിരുന്നു.
Post Your Comments