Latest NewsKeralaNews

രണ്ടാം തവണയും സി പി എമ്മിനു പിന്തുണയുമായി കോൺഗ്രസ്; ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ നടക്കുന്നത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ യു ഡി എഫ് പിന്തുണ വേണ്ടെന്ന് എല്‍ ഡി എഫ് നിലപാട് എടുത്തതാണ് രാജിയ്‌ക്ക് കാരണം.

തിരുവനന്തപുരം: കോണ്‍ഗ്രസ് സി പി എം കൂട്ടുകെട്ടുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്ത്. ബി ജെ പിയെ മാറ്റി നിര്‍ത്താന്‍ വേണ്ടിയാണ് യു ഡി എഫ് എല്‍ ഡി എഫിനെ പിന്തുണച്ചത്. തൃപ്പെരുന്തുറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. ഇടതുപക്ഷത്തിന്റെ വിജയമ്മ ഫിലേന്ദ്രനാണ് കോൺഗ്രസ് പിന്തുണയോടെ വിജയിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംഭവം വിവാദമാകുമെന്ന് കണ്ടതോടെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.

read also:‘പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ബു​ര്‍​ഖ,നി​ഖാ​ബ് തു​ട​ങ്ങി​യവ നി​രോ​ധി​ക്ക​ണം’- സ്വിസ് ജനത വിധിയെഴുതിയത് ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ യു ഡി എഫ് പിന്തുണ വേണ്ടെന്ന് എല്‍ ഡി എഫ് നിലപാട് എടുത്തതാണ് രാജിയ്‌ക്ക് കാരണം. വോട്ടെടുപ്പിലെ എല്‍ ഡി എഫ്-യു ഡി എഫ് അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച്‌ ബി ജെ പി പ്രതിഷേധിക്കുകയും ചെയ്‌തു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോയ രമേശ് ചെന്നിത്തല അറിഞ്ഞുകൊണ്ടാണോ ഈ നീക്കമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button