കൈമുട്ടിനേറ്റ പരിക്ക് കാരണം ജോഫ്ര ആർച്ചർ ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ കളിച്ചേക്കില്ല. പരിക്ക് മൂലം ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ആർച്ചർ കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മെഡിക്കൽ ടീം ആർച്ചറെ നീരിക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പരിശീലകൻ ക്രിസ് സിൽവർവുഡ് പറഞ്ഞു. ‘ജോഫ്രയുടെ കൈമുട്ടിന് ചെറിയൊരു പ്രശ്നമുണ്ട്. അത് മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ട്. ഇന്ന് അദ്ദേഹം പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിനൊപ്പം പരിശീലനം നടത്തി. മെഡിക്കൽ സംഘം എന്നെ കാര്യങ്ങൾ അറിയിക്കും.’ ക്രിസ് സിൽവർവുഡ് പറഞ്ഞു.
നേരത്തെ ടെസ്റ്റ് പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്വലമായി തിരികെയെത്തിയത്. അവസാന മത്സരത്തിൽ ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.
Post Your Comments