![](/wp-content/uploads/2021/02/jofra-archer.jpg)
ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർക്ക് വീണ്ടും പരിക്ക്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിന് വേണ്ടി കളിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഐപിഎൽ താരങ്ങൾക്ക് ന്യൂസിലാന്റ് പരമ്പരയ്ക്ക് വിശ്രമം നൽകുമെന്ന് ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചതിനാൽ ജോഫ്രയെ ടെസ്റ്റ് സ്‌ക്വാഡിൽ ഉൾപ്പെടുത്തുമെന്നാണ് കരുതിയത്.
പരിക്ക് മൂലം ഐപിഎല്ലിൽ നിന്ന് വിട്ട് നിന്ന ജോഫ്ര ഈ അടുത്താണ് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ലോർഡ്സിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കാനിരിക്കുന്ന ടെസ്റ്റുകൾക്കായുള്ള ടീമിനെ ഇംഗ്ലണ്ട് നാളെയാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. സസെക്സിന് വേണ്ടി രണ്ടാം ഇന്നിങ്‌സിൽ താരം വെറും അഞ്ച് ഓവർ മാത്രമാണ് എറിഞ്ഞത്.
Post Your Comments