വലതു കൈയ്യിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ജോഫ്ര ആർച്ചർ ചെറിയ രീതിയിൽ പരിശീലനം ആരംഭിച്ചു. നേരത്തെ പരിശീലനം നടത്തുവാൻ അദ്ദേഹത്തിന്റെ മെഡിക്കൽ കൺസൾട്ടന്റ പരിശീലനത്തിന് അനുമതി നൽകിയിരുന്നു. മാർച്ച് 29നാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ചെറിയതോതിൽ മാത്രമുള്ള പരിശീലനത്തിനുള്ള അനുമതിയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. എന്നാൽ താരത്തിന് എന്ന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്ന് വ്യക്തതയില്ല. ഇന്ത്യയിലേക്ക് യാത്രയാകുന്നതിന് മുമ്പാണ് താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റത്.
വൃത്തിയാക്കുന്നതിനിടെ, സ്വീകരണമുറിയിലെ അക്വാറിയം നിലത്തുവീണു പൊട്ടിയിരുന്നു. മൽസ്യക്കുഞ്ഞുങ്ങളെ എടുത്തുമാറ്റുന്നതിനിടെയാണ് താരത്തിന്റെ വലതുകൈയിലെ നടുവിരലിൽ ഗ്ലാസ് കൊണ്ട് മുറിഞ്ഞത്. തുടർന്ന് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടി20യിലും ആർച്ചർ കളിച്ചു. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് വിരലിനുള്ളിലെ ഗ്ലാസ് കഷ്ണം കണ്ടെത്തിയത്.
Post Your Comments