കൊച്ചി: സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുന്നു. സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദ്ദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകൾക്കും കൈമാറണമെന്നാണ് കോടതി ഉത്തരവ് നൽകിയിരുന്നു. ഇത്തരം സ്ഥിരപ്പെടുത്തലുകൾ ഉമാദേവി കേസിലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിക്കെതിരാണെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നു. നേരത്തെ 10 പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ നിർത്തി വെക്കാൻ സിംഗിൾ ബഞ്ച് ഉത്തരവ് നൽകിയിരുന്നു. ഐഎച്ച്ആര്‍ഡിയിലെ രണ്ട് താത്കാലിക ജീവക്കാരുടെ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
Post Your Comments